Monday 12 January, 2009

പട്ടിക്കൊരു സദ്യ

പ്രഭാതം പൊട്ടിപുറപെട്ടു. പക്ഷികള്‍ കലകലാരവം മുഴക്കി. ഇത്‌ തികചും സഘല്‍പം മാത്രമാണ്‌. കാരണം ആ സമയം ഞാന്‍ ഉറങ്ങുകയായിരുന്നു. അമ്മ വന്ന്‌ എനെ്ന ഉണര്‍ത്തി. ഞാന്‍ ഉണര്‍ന്നല്ല. അപ്പോല്‍ അമ്മയുടെ പതിവ്‌ ഡയലോഗ്‌ " എഴുനേ്നക്കടാ കാലമാടാ ". ഞാന്‍ ഉണര്‍ന്നു. പാപ്പന്‍മാരും ആറ്‌റിമാരും വന്നിട്ടുഡായിരുന്നു. പോത്തു പോലേ കടന്നുറങ്ങിയ എനേ്നാട്‌ മുത്തശന്‍(ഞാന്‍ വിളിക്കുന്നത്‌ കുഞ്ഞാഛ്ചന്‍ എന്നാണ്‌) പറഞ്ഞു "പോയി 4 കിലോ പോത്തിറച്ചി മേടിചുകൊഡ്‌ വരാന്‍". എന്നിട്ട്‌ ഒരു 500 രൂപ വച്ച്‌ നീട്ടി. ഞാന്‍ അത്‌ വാങ്ങിച്ചു. കിലോക്ക്‌ 90 രൂപയാണ്‌ എന്ന്‌ ഓര്‍മിപ്പിക്കുകയും ചെയ്തു. ഞാന്‍ ഉടുപ്പ്‌ മാറി ഇറങ്ങി. എെന്‍റ മനസ്സിലൂടെ പല ചിന്‍തകളും കടന്നുപോയി. അതില്‍ പ്രധാനം ഇറച്ചി അകത്താക്കുന്നതായിരുന്നു.

ഞാന്‍ കശാപുശാലയുടെ മുമ്പില്‍ എത്തി. ശനിയഴ്ച ആയതിനാല്‍ നല്ല തിരക്കുഡായിരുന്നു. ഞാന്‍ 4 കിലോ ഇറച്ചിക്ക്‌ പറഞ്ഞു. ഞാന്‍ ചുറ്‌റു നോക്കി. എലാവരെയും എനിക്ക്‌ അറിയാവുനവരാണ്‌. പോത്തിെന്‍റ നാലു കാലുകളും കയറില്‍ ആടി കളിക്കുന്നു. അവിടെ ഒരു മൂലക്ക്‌ പോത്തിെന്‍റ തല കിടക്കുന്നു. അതിെന്‍റ കണ്ണുകള്‍ തുറന്നിരിക്കുന്നു, എന്നാല്‍ അത്‌ ഉറങ്ങുകയാണ്‌, ഒരിക്കലും ഉണരാത്ത ഉറക്കം. അപ്പുറത്ത പോത്തിെന്‍റ തോലുമായി ഒരാള്‍ നടന്നു നീങ്ങുന്നു. പോത്തിനെ കൊലുന്ന വെക്തിക്കാണ്‌ അതില്‍ അവകാശം. അത്‌ അയാള്‍ വില്‍ക്കുകയായിരിക്കും ചെയ്‌യുക. വൈകുനേരം കള്ള്‌ ഷാപ്പില്‍ ഗോട്ടി ആകാനുള്ള പോത്തിെന്‍റ കൊടലുമാലയും അവിടെ കിടപ്പുഡ്‌. കശാപ്പുശാലയിലെ ഒരു ചേട്ടന്‍ എനിക്ക്‌ 4 കിലോ ഇറച്ചി തൂക്കിതന്നു. അക്കുട്ടത്തില്‍ അല്‍പം എല്ലും പെടുമായിരുന്നു. കപ്പബിരിയാണ്ണി എെന്‍റ വീക്നെസ്സ്‌ ആണ്‌. ഞാന്‍ പണം കൊടുത്ത വാക്കി തിരിച്ചു വാങ്ങി ഷര്‍ട്ടിെന്‍റ പോക്കറ്റില്‍ ഇട്ട്‌ തിരിച്‌ നടന്നു.

തിരികെ വരുന്നവഴിയില്‍ ഞാന്‍ എെന്‍റ പാപ്പെന്‍റ വീടിെന്‍റ ഗേറ്റിലൂടെ അകത്തേക്ക്‌ നോക്കി. എന്നിട്ട്‌ ഞാന്‍ മുന്നോട്ട്‌ നടന്നു. ൧൦ അടി നടന്നട്ട്‌ ഞാന്‍ നിന്നു. തിരിച്ചു നടന്നു. ഗേറ്റ്‌ തുറന്ന്‌ അകത്തത കയറി, ഇറച്ചി നടയുടെ സൈഡില്‍ വച്ചിട്ട്‌ അകത്ത്‌ പ്രവേശിച്ചു. ൨-ാം നിലയില്‍ എബിന്‍(ഞങ്ങള്‍ സമപ്രായക്കാരാണ്‌) ഉറങ്ങുകയായിരുന്നു. ഞാന്‍ അവനെ വിളിച്ചുണര്‍ത്തി. ഞങ്ങള്‍ ഇരുന്ന്‌ കാരംസ്‌ കളിച്ചു. (അന്ന്‌ അത്‌ എെന്‍റ ഇഷ്ട വിനോദം ആയിരുന്നു). കളിച്ച കളികളിലെല്ലാം വിജയിച്ച അഹക്കാരത്തില്‍ ഞാന്‍ വീടിലേക്ക്‌ പോകുവാനയി പുറത്തു വന്നു. ഞാന്‍ സ്ഥഭിച്ചു നിന്നുപോയി. ഞാന്‍ പുറത്തു വച്ച ഇറച്ചി കാണുനില്ലാ. ഞാനും എബിനും അവിടെയെല്ലാ തിരഞ്ഞു. അപ്പോള്‍ അതിലെ ഒരു നായ എല്ലും കഷ്ണം കടിച്ചുകൊഡ്‌ ഗേറ്റിലൂടെ പറത്തേക്ക്‌ പോകുന്നത്‌ കഡത്‌.അത്‌ എന്നെ നോക്കി ഒന്നു പുഞ്ചിരുഞ്ചു. ഞങ്ങള്‍ക്ക്‌ കാര്യം മനസ്സിലായി. ഞങ്ങള്‍ മുഖത്തോട്മുഖം നോക്കി. എബിെന്‍റ മുഖത്ത്‌ ചിരിപൊട്ടി, പക്ഷേ എനിക്ക്‌ ചിരിക്കാന്‍ സാധിച്ചില്ലാ.

ഞാന്‍ എബിനോട്‌ യാത്ര ചോദിച്ച ഗേറ്റ്‌ കടന്ന്‌ റോട്ടില്‍ എത്തി. അവിടെ ഞാന്‍ നിന്നു. എെന്‍റ പോക്കറ്റിലേക്ക്‌ നോക്കി. വെറും 140 രൂപ മാത്രം. അതുകൊഡ്‌ ഇനി ഇറച്ചി മേടിച്ചാലോ എന്ന്‌ ആലോചിച്ചു. എന്നാല്‍ അത്‌ തികയൂല്ലാ എന്നതുകൊഡും കശാപ്പുശാലയിലെ ചേട്ടന്‍ എന്തു വിചാരിക്കുമെന്നു കരുതിയും ഞാന്‍ രഡും കല്‍പിച്ച്‌ വീട്ടിലേക്ക്‌ നടന്നു. വീട്ടില്‍ എന്തു പറയുമെന്ന്‌ ഞാന്‍ ആലോചിച്ച്‌ നടന്നു. അപ്പോള്‍ പാചു പറയാറുള്ള ഡയലോഗ്‌ എെന്‍റ മനസ്സിലേക്ക്‌ വന്നു "ഇറച്ചിക്ക്‌ പോയവന്‍ വിറച്ച്‌ ചത്തു, വീട്ടിലിരുന്നവന്‍ കൊതിച്ച്‌ ചത്തു". ഇതുതന്നെ വീട്ടിലും സംഭവിക്കുമോ എന്നുള്ള ശകയില്‍ ഞാന്‍ മുന്നോട്ട്‌ നടന്നു. എെന്‍റ മനസ്സില്‍ വന്ന തെറിയെല്ലാം ആ ബ്ളെഡി പട്ടിയെ, നായിെന്‍റ മോനെ ഞാന്‍ വിളിച്ചു. വീടിെന്‍റ അടുത്തെത്തി, ഭയം വര്‍ദ്ധിച്ചു, എനിക്ക്‌ ഇനി അവസാന അടവായ കരച്ചില്‌ മാത്രമേ രക്ഷയുള്ളൂ. ഞാന്‍ വീട്ടില്‍ എത്തി, നേരെ അടുകളയില്‍ ചെന്ന്‌ അല്‍പം വെള്ളം എടുത്തു കുടിച്ചു. അമ്മ എന്നോട്‌ ചോദിച്ചു "ഇറച്ചി എന്തീ ". ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. തുടങ്ങി അമ്മയുടെ ശകാരം. ഞാന്‍ മൌനം പാലിച്ചു. ആറ്റി ഓടി വന്നു. ആറ്റിയോടും കാര്യം പറഞ്ഞു. ആറ്റി ചിരക്കുവാന്‍ തുടങ്ങി. ആറ്റിക്ക്‌ ചിരിക്കാം, പക്ഷേ ഞാന്‍ എന്തു ചെയ്‌യും. അല്‍പ്പനേരം കഴിഞ്ഞപ്പോള്‍ കാപ്പി കുടിക്കുവാനായി കുഞ്ഞാച്ചന്‍ വന്നു. ഞാന്‍ നടന്നതെല്ലാം കുഞ്ഞാച്ചനോട്‌ പറഞ്ഞു. കുഞ്ഞാച്ചന്‍ എന്നെ പൊരിഞ്ഞ വഴക്ക്‌. ഞാന്‍ മറുത്ത്‌ ഒന്നും പറഞ്ഞില്ലാ, കാരണം രൂപ പോയത്‌ കുഞ്ഞാച്ചെന്‍റയാണ്‌.

പിന്നീടൊരിക്കലും ഞാന്‍ ഒരു പട്ടകള്‍ക്കും ഇതുപോലൊരു സദ്യ കൊടുത്തിട്ടില്ലാ.......